അതിര്‍ത്തി സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് രാജ്‌നാഥ് സിംഗ്

165

ന്യൂഡല്‍ഹി : അതിര്‍ത്തി സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇതിനായി നൂതന സാങ്കേതിക വിദ്യയായ ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പില്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കനേറില്‍ ബിഎസ്‌എഫ് ജവാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്‍റ് സിസ്റ്റം നിലവില്‍ വരുന്നതോട് കൂടി അതിര്‍ത്തിയിലെ വിവരങ്ങള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലിരുന്ന് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

NO COMMENTS