ജവാന്മാരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

241

ന്യൂഡല്‍ഹി: ജവാന്മാരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സൈനികരുടെ ജീവനു തക്കതായ മറുപടി നല്‍കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്ബിനു നേരെ ഉണ്ടായത് ഭീകരാക്രമണമാണെന്നും കൊല്ലപ്പെട്ട സൈനികരുടെ ജീവന് ശ്രേഷ്ഠമായ അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും, ഭീകരരെ പരാജയപ്പെടുത്തിയ ധീരരായ ജവാന്മാരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. 2 ഭീകരരെ സൈന്യം വധിച്ചു.