ജമ്മു കാഷ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു സാധിക്കുമെന്നു രാജ്നാഥ് സിംഗ്

197

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു സാധിക്കുമെന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ആവശ്യമെങ്കില്‍ ഒരു വര്‍ഷം 50 തവണ കാഷ്മീര്‍ സന്ദര്‍ശിക്കാന്‍ തയാറാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വിശ്വാസ്യത, ദയ, സഹവര്‍ത്തിത്വം, ആശയവിനിമയം, സഹകരണം തുടങ്ങിയ അഞ്ച് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാഷ്മീരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിക്കും. പ്രധാനമന്ത്രിയുടെ വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാഷ്മിരിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. കാഷ്മീര്‍ താഴ്വരയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS