പാകിസ്താനും ബംഗ്ലാദേശുമായുള്ള അതിര്‍ത്തി അടയ്ക്കും : രാജ്നാഥ് സിങ്

188

ഭോപ്പാല്‍: പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശില്‍ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര അതിര്‍ത്തികളിലെ ഇടപെടലുകളില്‍ ബിഎസ്‌എഫ് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് അയല്‍രാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ പേര് പ്രശസ്തമാണെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.