20,000 സന്നദ്ധ സംഘടനകളുടെ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

179

ന്യൂഡല്‍ഹി• വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 20,000 സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തിന്റെ അവലോകന യോഗത്തില്‍ മന്ത്രി രാജ്നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആകെയുള്ള 33,000 സന്നദ്ധ സംഘടനകളില്‍ 13,000 സംഘടനകള്‍ക്കു മാത്രമേ ഇനി നിയമപരമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം ഒരു വര്‍ഷമായി ആഭ്യന്തര മന്ത്രാലയം അവലോകനം ചെയ്തുവരികയായിരുന്നു. ഈ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY