രാജ്കോട്ട് ടെസ്റ്റ്‌ : ഇന്ത്യക്ക് സമനില

202

രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റ്‌ സമനിലയില്‍ അവസാനിച്ചു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ആറു വിക്കറ്റിന് 172 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ കളി സമനിലയില്‍ അവസാനിക്കുകയായിരുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയെ സ്വന്തം നാട്ടിലെത്തി പിടിച്ചുകെട്ടുകയായിരുന്നു ഇംഗ്ലണ്ട് ചെയ്തത്. രണ്ടാം ഇന്നിങ്സില്‍ മൂന്നിന് 260 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ 310 റണ്‍സ് എന്ന വിജയിലക്ഷ്യമാണു മുന്നോട്ടു വച്ചത്. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്‍റെ സെഞ്ച്വറി (130) മികവിലാണു ഇംഗ്ലണ്ട് മികച്ച സ്കോറില്‍ എത്തിയത്. ഹസീബ് ഹമീദ് 82 റണ്‍സെടുത്തു. അവസാന ദിനം ഏകദേശം 50 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഗൗതം ഗംഭീറിനെ റണ്ണെടുക്കും മുമ്ബെ വോക്സ് പുറത്താക്കിയതോടെ പ്രതിരോധത്തിലായ ഇന്ത്യക്കു തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. വിക്കറ്റുകള്‍ ഒരു വശത്തു പൊഴിയുമ്ബോഴും പുറത്താകാതെ 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണു രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ പുറത്താകാതെ 32 റണ്‍സെടുത്തു ക്യാപ്റ്റനൊപ്പം ഉറച്ചു നിന്നതോടെ കളി സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.
ആര്‍ അശ്വിന്‍ (32), മുരളി വിജയ് (31) എന്നിവരും ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തി. എന്നാല്‍, ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര (18), അജിന്‍ക്യ രഹാനെ (ഒന്ന്), സാഹ (9) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റെടുത്തു. രണ്ടിന്നിങ്സിലും ആധികാരിക പ്രകടനം തന്നെയായിരുന്നു ഇംഗ്ലണ്ടിന്റേത്. ആദ്യ ഇന്നിങ്സില്‍ ജോ റൂട്ട്, മൊയിന്‍ അലി, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അലസ്റ്റര്‍ കുക്ക് സെഞ്ച്വറി നേടി. ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ചെറുത്തു നിന്നെങ്കിലും രണ്ടാം ഇന്നിങ്സില്‍ പതറി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കായി മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവര്‍ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടുകയും രണ്ടിന്നിങ്സുകളിലായി ഇന്ത്യയുടെ മൂന്നു വിക്കറ്റെടുക്കുകയും ചെയ്ത മൊയിന്‍ അലിയാണു മാന്‍ ഓഫ് ദ മാച്ച്‌.

NO COMMENTS

LEAVE A REPLY