ത​മി​ഴ്നാട്ടില്‍ രാ​ഷ്ട്രീ​യ വി​പ്ല​വത്തിന് സമയായിയെന്നു ര​ജ​നീ​കാ​ന്ത്

261

ചെ​ന്നൈ: ത​മി​ഴ്നാട്ടില്‍ രാ​ഷ്ട്രീ​യ വി​പ്ല​വത്തിന് സമയായിയെന്നു ന​ട​ന്‍ ര​ജ​നീ​കാ​ന്ത്. ഇതു തമിഴ്നാടിന്‍റെ ആവശ്യമാനെന്നും ര​ജ​നീ​കാ​ന്ത് പറഞ്ഞു. ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ പ്ര​ഖ്യാ​പ​നത്തിനു ശേഷം ചെ​ന്നൈ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രിക്കുകയായിരുന്നു. തമിഴ്നാടിനു ഒ​രു സമര പാരമ്പര്യമുണ്ട്. സ്വ​ത​ന്ത്ര ​സ​മ​രത്തിന് മു​ന്‍ നിരയിലായിരുന്നു തമിഴ്നാടിന്‍റെ സ്ഥാനം. അത്തരം സാഹചര്യമാണ് വീണ്ടും വന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ രാ​ഷ്ട്രീ​യ വി​പ്ല​വം ആവശ്യമാണ്. അതിനു ഈ തലമുറ തന്നെ കാരണമാകുമെന്ന്‍ താന്‍ പ്രതീക്ഷിക്കുന്നതായി ര​ജ​നീ​കാ​ന്ത് പറഞ്ഞു. ആ​രാ​ധ​ക സം​ഗ​മ​ത്തി​ന്‍റെ സമാപന വേളയില്‍ താരം നടത്തിയ രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ന​ന്ദി​ അറിയിക്കാനായി വിളിച്ച സമ്മേളനത്തിലായിരുന്നു ര​ജ​നീ​കാ​ന്ത് ഇതു പറഞ്ഞത്.