രാജീവ് കുമാര്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍

159

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാനായി സാമ്ബത്തിക വിദഗ്ധന്‍ ഡോ. രാജീവ് കുമാറിനെ നിയമിച്ചു. അരവിന്ദ് പനഗരിയ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. നിലവില്‍ സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ചിലെ (സിപിആര്‍, ഡല്‍ഹി) മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍.