കാലവര്‍ഷം : ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

199

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചത്തോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഏഴു മുതല്‍ ബുധനാഴ്ച രാവിലെ ഏഴു വരെ കഴിവതും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കി.