തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

198

തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആണ് മഴ ലഭിക്കാന്‍ സാധ്യത. ശനിയാഴ്ച രാവിലെവരെയായിരിക്കും മഴക്ക് സാധ്യതയുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയക്ക് കാരണം. വരുംദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

NO COMMENTS