കനത്ത മഴ : കേരളത്തിൽ മഴക്കെടുതികളും മണ്ണിടിച്ചിലും തുടരുന്നു

180

പാലക്കാട്: കേരളത്തിൽ മഴക്കെടുതികളും മണ്ണിടിച്ചിലും തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ മണ്ണാർക്കാട്-അഗളി പ്രധാനപാതയിൽ കോട്ടത്തറയിൽ മണ്ണിടിച്ചിലുണ്ടായി. വൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം, മധ്യകേരളത്തിൽ മഴയ്ക്ക് ശമനമായിട്ടുണ്ട്. പെരിയാർ നദി കരകവിഞ്ഞതിനെ തുടർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.