വസ്ത്രവ്യാപാരശാലകളില്‍ തൊഴില്‍വകുപ്പിന്റെ മില്‍ പരിശോധന: നാല്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

192

സംസ്ഥാനത്തെ പ്രധാന വസ്ത്രവ്യാപാരശാലകളില്‍ ശനിയാഴ്ച (18.06.2016) തൊഴില്‍വകുപ്പ് നടത്തിയ മില്‍ പരിശോധനകളില്‍ നാല്‍പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി . 673 നിയമലംഘനങ്ങളാണ് കണ്ടെത്തിയത് . തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുു റെയ്ഡുകള്‍ .
നൂറിലധികം ജീവനക്കാരുള്ള ഷോറൂമുകളിലാണ് പരിശോധന നടത്തിയത്. ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. പല തൊഴിലാളികള്‍ക്കും നിയമന ഉത്തരവുകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ നല്‍കിയിരുില്ല . തൊഴിലാളികള്‍ ആവശ്യപ്പെടു മുറയ്ക്ക് സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണമെ വ്യവസ്ഥയും ലംഘിക്കപ്പെ’ു . വേജ് സ്ലിപ്പ് നല്‍കുില്ല വസ്തുതയും റിപ്പോര്‍ട്ട് ചെയ്തിടുണ്ട് . പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിടില്ല. ഇരുപതിന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ആറ് വയസ്സിന് താഴെയുള്ള കു’ികള്‍ക്കു വേണ്ടി ക്രഷ് സൗകര്യം ഏര്‍പ്പെടുത്തണമെ വ്യവസ്ഥയും നടപ്പാക്കിയി’ില്ല . ശമ്പളം കൃത്യസമയത്ത് ലഭാമാക്കാതിരിക്കല്‍, ഓര്‍വടൈം അലവന്‍സ് ,മെറ്റേര്‍ണിറ്റി ബെനിഫിറ്റ് എിവ നല്‍കാതിരിക്കല്‍ , ഒഴിവ് ദിവസങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാതിരിക്കല്‍ , കരാര്‍ നിയമന വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങി, ഒ’േറെ ക്രമക്കേടുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലാണ് . ഇവിടെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 273 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ നേതൃത്വത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ , ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ , മറ്റ് ഉദ്യോഗസ്ഥര്‍ എവരാണ് റെയ്ഡുകള്‍ നടത്തിയത് .

NO COMMENTS

LEAVE A REPLY