ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകണമെന്ന് രാഹുല്‍ ഗാന്ധി

102

ന്യൂഡല്‍ഹി – ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കണം, പക്ഷേ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മരുന്ന് കയറ്റി അയക്കാനുള്ള വിദേശ കാര്യമന്ത്രാലയത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇ​ന്ത്യ 24 മ​രു​ന്നു​ക​ളു​ടെ ക‍​യ​റ്റു​മ​തി നി​രോ​ധ​ന​മാ​ണ് നീ​ക്കി​യ​ത്. 26 മ​രു​ന്നു​ക​ളും അ​വ​യു​ടെ ഘ​ട​ക​ങ്ങ​ളും വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ല്‍ മാ​ര്‍​ച്ച്‌ മൂ​ന്നി​നാ​ണ് ഇ​ന്ത്യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പാ​ര​സെ​റ്റ​മോ​ളും ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ല​ക്ക് നീ​ക്കി​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പാ​ര​സെ​റ്റ​മോ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല.

സൗഹൃദം പ്രതികാര നടപടിയല്ല. മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ച്‌ പാ​ര​സെ​റ്റ​മോ​ളും ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​നും ഇ​ന്ത്യ​യെ ആ​ശ്ര​യി​ക്കു​ന്ന അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍​ക്കു ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.ആ​വ​ശ്യ മ​രു​ന്നു​ക​ളാ​യ ഇ​വ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ള്‍​ക്കും ന​ല്‍​കും.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​ര​ണ​ത്തെ​യും ഗൂ​ഢ​സി​ദ്ധാ​ന്തം ച​മ​യ്ക്കു​ന്ന​തി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി.

NO COMMENTS