ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ തനിക്ക് ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി

229

ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിന് പിന്നിലെ കാരണം ഇതാണ്. ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS