തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശയില്ലെന്ന് രാഹുല്‍ ഗാന്ധി

254

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫലം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിലേക്ക് വരുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറി. കൂടെയുണ്ടായിരുന്ന സോണിയയും ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

NO COMMENTS