മജീഷ്യനെ പോലെ മോദി ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

241

ഗാന്ധിനഗര്‍: മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തിരിക്കുന്നതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശ്രദ്ധ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് തിരിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ജന്മനഗരമായ വഡ്നഗറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കഴിഞ്ഞ 10-15 ദിവസമായി യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്- രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയായി. ഡിസംബര്‍ പതിന്നാലിനാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

NO COMMENTS