ഉമ്മന്‍ചാണ്ടിയും, വിഎം സുധീരനും ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

163

ദില്ലി : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ദില്ലിയില്‍ വെച്ചാണ് കൂടിക്കാഴ്ച. സംഘടന തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിക്ക് സ്ഥിരം അധ്യക്ഷന്‍ വേണോ എന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. ഇക്കാര്യത്തില്‍ ഇരു നേതാക്കളും നിലപാട് അറിയിക്കും.
ഉമ്മന്‍ചാണ്ടി സംസ്ഥാന അധ്യക്ഷനാകുന്നതിനോട് ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല. സംസ്ഥാന നേതാക്കള്‍ സമവായത്തിലെത്തുകയും ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിക്കുകയും ചെയ്താല്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കും. അതേസമയം ഉമ്മന്‍ചാണ്ടിയുടെ പേര് നേതൃത്വം ഏകപക്ഷീയമായി നിര്‍ദേശിക്കില്ല. അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍ എന്നിവരെയും നേതൃത്വം പരിഗണിക്കുന്നുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഉമ്മന്‍ചാണ്ടിയെ പരിഗണിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കെ മുരളീധരന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY