റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം റാഫേല്‍ നദാലിന്

177

ടൊറന്റോ : റാഫേല്‍ നദാലിന് റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം. 33-മത് തവണയാണ് നദാല്‍ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 7-6. ലോക ഒന്നാം നമ്ബര്‍ താരമെന്ന ബഹുമതിക്ക് അര്‍ഹന്‍ തന്നെയാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നദാല്‍.
ഈ വിജയത്തോടുകൂടി വര്‍ഷാവസാനവും നദാല്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വര്‍ദ്ധിച്ചു. നദാലിന്റെ 80-മത് കിരീട നേട്ടമാണിത്.

NO COMMENTS