റ​ഫാ​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ രാ​ഹു​ല്‍ ഗാ​ന്ധി അ​മേ​ഠി സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു.

201

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​മേ​ഠി സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു. പാ​ര്‍​ല​മെ​ന്‍റി​ല്‍ റ​ഫാ​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച നിശ്ചയിച്ചിരുന്ന അ​മേ​ഠി സ​ന്ദ​ര്‍​ശ​നം രാ​ഹു​ല്‍ മാ​റ്റി​വ​ച്ച​ത്.പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ അ​മേ​ഠി സ​ന്ദ​ര്‍​ശി​ക്കും. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആ​ണ് രാ​ഹുലിന്‍റെ അമേഠി സന്ദര്‍ശനം. അ​മേ​ഠി​യി​ല്‍ രാ​ഹു​ല്‍ പൊ​തു​സ​മ്മേ​ള​ന​ളി​ലും പ​ങ്കെ​ടു​ക്കും.

റ​ഫാ​ല്‍ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള പാ​ര്‍​ല​മെ​ന്‍റി​ലെ ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. റ​ഫാ​ല്‍ പ​രീ​ക്ഷ എ​ഴു​താ​തെ പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടി പ​ഞ്ചാ​ബി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു റ​ഫാ​ലി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ നാ​ലു ചോ​ദ്യ​ങ്ങ​ള്‍​ക്ക് ആ​ദ​ര​പൂ​ര്‍​വം ഉ​ത്ത​രം തേ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​റ​ക്ക​രു​തെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഫ്രാ​ന്‍​സി​ലെ ദ​സോ ക​ന്പ​നി​യു​മാ​യി ഒ​പ്പു​വ​ച്ച റ​ഫാ​ല്‍ പോ​ര്‍​വി​മാ​ന ഇ​ട​പാ​ടി​ന്‍റെ പേ​രി​ല്‍ ബു​ധ​നാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ വീ​ണ്ടും തു​ട​ങ്ങി​യ പോ​രി​ന് വീ​ര്യം പ​ക​ര്‍​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ട്വി​റ്റ​റി​ലെ രൂ​ക്ഷ പ​രി​ഹാ​സം.

NO COMMENTS