രാമലീലക്കെതിരായ ജി പി രാമചന്ദ്രന്‍റെ പ്രസ്താവ; നടപടി വേണമെന്ന് സിനിമ സംഘടനകള്‍

249

തിരുവനന്തപുരം: ദിലീപ് ചിത്രം രാമലീലക്കെതിരായ ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം ജി പി രാമചന്ദ്രന്‍റെ പ്രസ്താവനക്കെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് സിനിമ സംഘടനകള്‍ രംഗത്ത്. എന്നാല്‍ ജി പി രാമചന്ദ്രന്റെ അഭിപ്രായം വ്യക്തിപരമാണെന്നും വിവാദത്തിലേക്ക് അക്കാദമിയെ വലിച്ചിഴക്കരുതെന്നും അക്കാദമി സെക്രട്ടറി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നയത്തിന് അനുസൃതമായിരിക്കും അക്കാദമിയുടെ നിലപാടുകളെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു. രാമലീലയെന്ന അശ്ലീല ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ തകര്‍ക്കണമെന്നാണ് ജി പി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നീട് വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

NO COMMENTS