പത്ത് രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‍ റിസര്‍വ്വ് ബാങ്ക്

161

ന്യൂഡല്‍ഹി : പത്ത് രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.10 രൂപയുടെ നാണയം സെന്‍ട്രല്‍ ബാങ്ക് അസാധുവാക്കിയെന്നും പുതിയ നാണയം ഉടന്‍ ഇറക്കുമെന്നുമുള്ള വാട്സ്‌ആപ്പ് മെസേജ് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അടിസ്ഥാനരഹിതമാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.തങ്ങള്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച്‌ ആലോചിച്ചിട്ടു പോലുമില്ലെന്നും 10 രൂപയുടെ നാണയം സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കേണ്ട കാര്യമില്ലെന്നും ആര്‍ബിഐ വക്താവ് അല്‍പന കിലാവാല പറഞ്ഞു. ദില്ലിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കച്ചവടക്കാരും പത്ത് രൂപയുടെ നാണയം സ്വീകരിക്കുന്നില്ലെന്നും പകരം നോട്ട് ആവശ്യപ്പെടുകയാണെന്നും സര്‍ക്കാരില്‍ പരാതി ലഭിച്ചിരുന്നു.പത്ത് രൂപനാണയം സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും ബാങ്ക് വ്യക്തമാക്കി.