ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധത്തിൽ അയവ്

189

അന്താരാഷ്‌ട്ര തലത്തിൽ സമ്മർദം ശക്തമായതിനെ തുടർന്ന് ഖത്തറിനെതിരെ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിൽ അയവു വരുത്തി. ഖത്തറിലോ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലോ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കൊഴികെ വിലക്ക് ബാധകമല്ലെന്ന യു.എ.ഇ യുടെ പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ദുബായ് വഴിയുള്ള സർവീസുകൾ പുനരാരംഭിച്ചു. പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വെട്ടിക്കുറച്ച ലഗേജ് പരിധി 30 കിലോ ആയി ഉയർത്തി. ഗൾഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത് മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് വിദേശ രാജ്യങ്ങളിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. അമേരിക്ക,റഷ്യ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ എന്നിവക്ക് പുറമെ ഖത്തറുമായി കൂടുതൽ അടുപ്പം പുലർത്തുന്ന രാജ്യങ്ങളുമായി ആശയവിനിമയം ശക്തമാക്കാൻ സൗദി അനുകൂല രാജ്യങ്ങളും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൗദി,യു.എ.ഇ ,ബഹ്‌റൈൻ സ്ഥാനപതിമാർ അങ്കാറയിൽ തുർക്കി വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി.

NO COMMENTS