പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് ദുരന്തം – ക്രൈം ബ്രാഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു – പ്ര​തി​ക​ൾ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​വ​രും ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും

38

കൊ​ല്ലം: നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​വ​രും ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും അ​ട​ക്കം 52 പേ​രാ​ണു പ്ര​തി​ക​ൾ. 

കൊ​ല്ലം പ​ര​വൂ​ർ കോ​ട​തി​യി​ലാ​ണു ക്രൈം​ ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും അ​ള​വി​ൽ കൂ​ടു​ത​ൽ വെ​ടി​മ​രു​ന്ന് ശേ​ഖ​രി​ച്ചെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

2016 ഏ​പ്രി​ൽ പ​ത്താം തി​യ​തി​യാ​ണ് പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ 110 പേ​രാ​ണ് മ​രി​ച്ച​ത്. എ​ഴു​ന്നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രു​ക്കേ​റ്റു. നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നു. 

അ​പ​ക​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൂ​ർ​ണ​മാ​യും ക്ലീ​ൻ ചി​റ്റ് ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് ഇ​പ്പോ​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ പി.​എ​സ്. ഗോ​പി​നാ​ഥ​ൻ ക​മ്മി​ഷ​ൻ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

NO COMMENTS