പുല്‍വാമ ഭീകരാക്രമണത്തോട് ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സിആര്‍പിഎഫ്.

152

ദില്ലി: ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടേതെന്ന പേരില്‍ പോലും വ്യാജ ചിത്രങ്ങള്‍ വ്യാപമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി സിആര്‍പിഎഫ് തന്നെ രംഗത്ത് വന്നത്.
വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഒന്നിച്ച്‌ നില്‍കേണ്ട ഈ സമയത്ത് വെറുപ്പും വെെരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സിആര്‍പിഎഫ് ട്വീറ്റ് ചെയ്തു.

രക്തസാക്ഷികളുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ നിര്‍മിക്കുകയും അത് പ്രചരിപ്പിക്കുകയുമാണ് അക്കൂട്ടര്‍ ചെയ്യുന്നത്. അതുകൊണ്ട് അത്തരം ചിത്രങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ ലെെക്ക് ചെയ്യുകയോ ചെയ്യരുതെന്നും സിആര്‍പിഎഫിന്‍റെ മുന്നറിയിപ്പ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. അത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ webpro@crpf.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാനും സിആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്.

NO COMMENTS