പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് സസ്പെന്‍ഷന്‍

191

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച സി.പി.ഒ അനീഷിന് സസ്പെന്‍ഷന്‍. നടന്‍ ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനിക്ക് അനീഷ് ഒത്താശ ചെയ്തു നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ഇയാളുടെ മൊബൈലില്‍ നിന്ന് സുനി ദിലീപിന് വോയ്സ് മെസേജ് അയച്ചിരുന്നുവെന്നും സുനിക്ക് വേണ്ടി ഇയാള്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാരശാലയായ ലക്ഷ്യയിലേക്ക് വിളിച്ചിരുന്നുവെന്നുമാണ് ആക്ഷേപം. പിടിക്കപ്പെടുമെന്നായപ്പോള്‍ ഫോണിലെ മെമ്മറി കാര്‍ഡ് ഇയാള്‍ നശിപ്പിച്ചുകളഞ്ഞിരുന്നു. പിന്നീട് അന്വേഷണ സംഘത്തിന് മുമ്ബാകെ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കളമശേരി എ.ആര്‍ ക്യാംപിലെ സി.പി.ഒ ആണ് അനീഷ്.