നടി ആക്രമിക്കപ്പെട്ട കേസ് : മാഡം ആരെന്ന് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

152

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ പങ്കുള്ള സിനിമാ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.
സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍ അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച്‌ സിംകാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടത്തിയത്. കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി