പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി

199

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ റിമാൻഡ് നീട്ടി. കാക്കനാട് കോടതിയാണ് ഈ മാസം 16 വരെ റിമാൻഡ് നീട്ടിയത്. തടവുകാരനായി കഴിയുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലാണ് പൾസർ സുനിയുടെ റിമാൻഡ് നീട്ടിയത്. ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിയെ കാക്കനാട് ജയിലിലെത്തി അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.