പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

155

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് മജിസ്ട്രേറ്റ് വിധി പറയുന്നത്. കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അന്വേഷണസംഘം ഇന്ന് നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുമെന്നാണ് സൂചന.