സ്രാവുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന്‍ പള്‍സര്‍ സുനി

255

ആലപ്പുഴ: യുവനടിയെ താന്‍ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്ന്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ഇനിയും വന്‍ സ്രാവുകളുണ്ട്. ഞാന്‍ കള്ളം പറയില്ല. വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ടെന്നും സുനി പറഞ്ഞു. മറ്റൊരു കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി പ്രതികരിച്ചത്. ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെയും പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി മുന്‍പ് പ്രതികരിച്ചത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നും കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പറഞ്ഞിരുന്നു.

NO COMMENTS