പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുത്തു

178

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേറ്റ് കോടതിയാണ് ശോഭനയുടെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തിയത്. നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. സുനില്‍കുമാറിന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു. തനിക്ക് അറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ശോഭന പ്രതികരിച്ചു. മകന്റെ കേസ് വാദിക്കാനുള്ള സാമ്ബത്തിക ശേഷി തങ്ങള്‍ക്കില്ല. മകനില്ലാതെ ജീവിക്കാനും കഴിയില്ലെന്ന് ശോഭന മൊഴിയെടുത്ത ശേഷം പ്രതികരിച്ചു.