പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

152

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ മറ്റൊരു കേസില്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡയില്‍ വിട്ടു. 2011ല്‍ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് കോടതി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. പള്‍സറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കേസില്‍ പള്‍സറിന്റെ കൂട്ടാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നടിയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. നടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.