പള്‍സര്‍ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യം

164

കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പ്രതിഭാഗം അപേക്ഷ സമര്‍പ്പിച്ചു. കസ്റ്റഡിയിലുള്ള സുനിയെ പോലീസ് മര്‍ദിച്ചു. അതു കൊണ്ട് കസ്റ്റഡി റദ്ദാക്കണമെന്നാണ് ആവശ്യം. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലില്‍ സ്വീകരിച്ചു. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് വെള്ളിയാഴ്ച പരിഗണിക്കും. അഞ്ചു ദിവസത്തേക്കു സുനിയെ കോടതി പോലീസ് കസ്റ്റഡിയില്‍ നല്‍കിയിരുന്നു. കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിച്ചു കടത്തി. പുറത്തുള്ളവരുമായി സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് പോലീസ് കഴിഞ്ഞ ദിവസം സുനിലിനെ കസ്റ്റഡിയില്‍ വാങ്ങിയത്.