നാദിര്‍ഷായേയും അപ്പുണ്ണിയേയുംഫോണില്‍ വിളിച്ചതായി പള്‍സര്‍ സുനി

221

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ഷായേയും ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ചതായി ചോദ്യം ചെയ്യലിനിടെ പള്‍സര്‍ സുനി സമ്മതിച്ചു. വിളിച്ചത് പണത്തിന് വേണ്ടിയാണ്. നാല് തവണയാണ് ഇരുവരെയും വിളിച്ചത്. ജയിലിലേക്ക് ഫോണ്‍ കൊണ്ടുവന്നത് വിഷ്ണുവാണ്. കത്തിലെ വിവരങ്ങള്‍ ശരിയാണെന്നും സുനി പോലീസിനോട് പറഞ്ഞതായാണ് വിവരം.
മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ സുനിയെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്. ജയിലില്‍ നിന്ന് നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച്‌ സുനി പണം ആവശ്യപ്പെട്ടിരുന്നുവെന്നും സൗഹൃദസംഭാഷണമായിരുന്നു ഇവര്‍ നടത്തിയതെന്നും സഹതടവുകാരന്‍ ജിന്‍സന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇന്നലെ രാത്രി ഒമ്ബത് മണിവരെയാണ് പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.