ആളൂരിനെ വക്കീലായി വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍

190

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അഡ്വ. ബി.എ. ആളൂരിനെ വക്കീലായി വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. സുനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഡോക്ടറേയും കോടതിയില്‍ വിസ്തരിച്ചു. എന്നാല്‍ മര്‍ദിച്ചെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലന്ന് ഡോക്ടര്‍ കോടതിയില്‍ അറിയിച്ചു. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുനിയെ കോടതിയില്‍ എത്തിച്ചത്. അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്.

NO COMMENTS