പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ആഗസ്റ്റ് 8 ന് ജില്ലയിൽ

138

തൃശൂർ : പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഇന്ന് (ആഗസ്റ്റ് എട്ട്) ജില്ലയിൽ. സെൻട്രൽ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചിലവിൽ നിർമിക്കുന്ന അഷ്ടമിച്ചിറ- അന്നമനട റോഡിന്റെ നിർമ്മാണോദ്ഘാടനം രാവിലെ 10 ന് മന്ത്രി നിർവഹിക്കും. ബി ഡി ദേവസ്സി എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും.

ഇരുനൂറ്റി അറുപത്തിയാറു ലക്ഷം രൂപ ചിലവിൽ പണി പൂർത്തീകരിച്ച മേത്തല മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം തിരുവഞ്ചിക്കുളം ശിവപാർവതി മണ്ഡപത്തിൽ മന്ത്രി 11.30 ന് നിർവഹിക്കും. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ മുഖ്യാതിഥിയാകും. വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച പോട്ട മൂന്നുപീടിക, പൊറത്തിശ്ശേരി മിനി സിവിൽ സ്റ്റേഷൻ, മുരിയാട് കാരൂർ കൊപ്രക്കളം, ഈസ്‌ററ് പഞ്ഞപ്പിള്ളി പാറേക്കാട്ടുകര, പുല്ലൂർ അപകട വളവ്, കാട്ടൂർ ഗവ. ഹോസ്പിറ്റൽ എന്നീ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം പാട്ടുരായ്ക്കലിൽ നിർവഹിക്കും.

NO COMMENTS