പുത്തരിക്കണ്ടത്ത് സ്മാർട്ട് സിറ്റി പദ്ധതിയിൽ പബ്‌ളിക് ടോയിലറ്റ്

98

തിരുവനന്തപുരം : പുത്തരിക്കണ്ടത്ത് നവീകരിച്ച പബ്ലിക്ക് ടോയ്ലറ്റിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവ്വഹിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ നിർവഹണ ഘട്ടത്തിലുള്ള 15 പ്രോജക്ടുകളിൽ ഒന്നാണ് പബ്ലിക്ക് ടോയ്ലറ്റ്. കണ്ണമ്മൂല വാർഡ് കൗൺസിലർ അഡ്വ. ആർ. സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി. ബാലകിരൺ സ്വാഗതവും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ജനറൽ മാനേജർ ഡോ. സനൂപ് ഗോപീകൃഷ്ണ നന്ദിയും പറഞ്ഞു.

പുന്നയ്ക്കാമുഗൾ വാർഡ് കൗൺസിലർ ആർ.പി ശിവജി, സുലഭ് അഡൈ്വസർ അഡ്വ. വി.കെ ഹരികുമാർ എന്നിവർ പങ്കെടുത്തു.പുത്തരിക്കണ്ടത്ത് താഴത്തെ നിലയിലും ഒന്നാം നിലയിലുമായി 75 ചതുരശ്ര മീറ്റർ വീസ്തീർണത്തിലാണ് ടോയ്ലറ്റ് നിർമ്മിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ടോയ്ലറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് പദ്ധതിയുടെ എസ്റ്റ്‌മേറ്റ് തുക. സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷനാണ് മൂന്നു മാസം കൊണ്ട് ടോയ്ലറ്റിന്റെ നവീകരണം പൂർത്തിയാക്കിയത്.

NO COMMENTS