പിഎസ്‌സി വിജ്ഞാപനം 91 തസ്തികകളിലേക്ക് – അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 2

15

സംസ്ഥാനത്ത് 91 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ പിഎസ്‌സി . 31 തസ്തികയില്‍ ജനറല്‍ റിക്രൂട്മെന്റ്, 2 വീതം തസ്തികയില്‍ പട്ടികവിഭാഗ സ്പെഷല്‍ റിക്രൂട്മെന്റും തസ്തികമാറ്റം വഴി തിരഞ്ഞെടുപ്പും, 56 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 21 അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), ആരോഗ്യ വകുപ്പില്‍ നഴ്സിങ് ട്യൂട്ടര്‍, ചരക്കുസേവന നികുതി വകുപ്പില്‍ സ്റ്റേറ്റ് ടാക്സ് ഒാഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 83 അസിസ്റ്റന്റ് എന്‍ജിനീയര്‍, പിന്നാക്കവിഭാഗ വികസന കോര്‍പറേഷനില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്്സ്), ഗ്രാമവികസന വകുപ്പില്‍ ഹോം സയന്‍സ് ലക്ചറര്‍ ഗ്രേഡ്-2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2, തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒാവര്‍സിയര്‍ ഗ്രേഡ്-3/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-3, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ 17 ബീ കീപ്പിങ് ഫീല്‍ഡ്മാന്‍, പൗള്‍ട്രി വികസന കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക്, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ജൂനിയര്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്, വിവിധ വകുപ്പുകളില്‍ സര്‍ജന്റ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 തുടങ്ങിയവ.

സ്പെഷല്‍ റിക്രൂട്മെന്റ്:

വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, അറ്റന്‍ഡര്‍ തുടങ്ങി 2 തസ്തിക.

എന്‍സിഎ നിയമനം:

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, വനവികസന കോര്‍പറേഷനില്‍ മാനേജര്‍, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഒാഫിസര്‍ തുടങ്ങി 56 തസ്തികയില്‍.

തസ്തികമാറ്റം വഴി:

സ്റ്റേറ്റ് കോഒാപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ്-2 .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 2 രാത്രി 12 വരെ.അസാധാരണ ഗസറ്റ് തീയതി 30.04.2021.
വിശദ വിവരങ്ങള്‍ക്ക് www.keralapsc.gov.in

NO COMMENTS