പി എസ് സി പരീക്ഷ തട്ടിപ്പ് കേസ് – മൂന്ന് പോലീസുകാര്‍ക്കെതിരെ കേസ്.

112

തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ കോപ്പിയടിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് മൂന്ന് പോലീസുകാര്‍ക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. എസ്‌എപി ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തി രിക്കുന്നത്. പരീക്ഷ തട്ടിപ്പ് കേസില്‍ നേരത്തെ പ്രതിയായിരുന്ന ഗോഗുലിനെ പുതിയ കേസിലും പ്രതി ചേര്‍ത്തിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അതേസമയം പിഎസ്സി പരീക്ഷ ഹാളുകളില്‍ മൊബൈല്‍ഫോണ്‍ നിരോ ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പഴ്സ്, വാച്ച്‌, സ്റ്റേഷനറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ യ്‌ക്കൊപ്പം നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. പി എസ് സി പരീക്ഷ നടത്തിപ്പില്‍ അടിമുടി മാറ്റം വേണമെന്നും പരീക്ഷ ഹാളില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്നും ഉയര്‍ന്ന തസ്തിക പരീക്ഷയാണെങ്കില്‍ പരീക്ഷ കേന്ദ്രത്തില്‍ മൊബൈല്‍/ വൈഫൈ ജാമര്‍ സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

പി എസ് സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിന്റെ പശ്ചത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. സീറ്റിങ് രീതികള്‍ പരിഷ്ക്കരിക്കണമെന്നും ക്രൈംബ്ര‍ാഞ്ച് ആവശ്യപ്പെടുന്നുണ്ട്.

വിദ്യാര്‍ത്ഥികല്‍ക്ക് സീറ്റിങ് രീതി മുന്‍കൂട്ടി അറിയുന്നത് ക്രമക്കേടിന് വഴിയൊരുങ്ങുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചി ന്റെ കണ്ടെത്തല്‍. സെന്ററും ചോദ്യകടലാസ് കോഡും ഹാള്‍ ടിക്കറ്റിലെ നമ്ബര്‍ നോക്കി ഒരു മാസം മുമ്ബ് തന്നെ അറിയാന്‍ സാധിക്കും. പരീക്ഷയ്ക്ക് ശേഷം ബാക്കി സാമഗ്രികള്‍ തിരികെ പിഎസ്സിയില്‍ ഏല്‍പ്പിക്കുന്ന ഫോമില്‍ മിച്ചമുള്ള ചോദ്യക്കടലാസിന്റെ എണ്ണവും രേഖപ്പെടുത്തണം.

ചിലര്‍ ചോദ്യ കടലാസ് ജനല്‍ വഴി പുറത്തേക്ക് എറിയുന്നതും ഇതുപയോഗിച്ച്‌ ഉത്തരങ്ങള്‍ മൊബൈല്‍ വഴി നല്‍കുകയും ചെയ്യുന്ന തട്ടിപ്പ് ഇങ്ങനെ തടയാമെന്നും ക്രൈംബ്രാഞ്ച് നിര്‍ദേശിക്കുന്നു.വാച്ച്‌, സ്മാര്‍ട്ട് വാച്ച്‌, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഇയര്‍ പീസ് ഉള്‍പ്പെടയുള്ളവ ഒഴിവാക്കാന്‍ ശാരീരിര പരിശോധന നടത്തണം.

ഷൂ, ബെല്‍ട്ട്, ബട്ടണ്‍ തുടങ്ങിയവയും പരിശോധിക്കണം. ഒഎംആര്‍ പേപ്പര്‍ തിരികെ നല്‍കുന്നതോടൊപ്പം നമ്ബറിട്ട ഹാര്‍ഡ് ഡിസ്ക്കുകളും കൂടെ അയക്കണം. അവ പി എസ് സി സേഫ് കസ്റ്റഡിയില്‍ റാങ്ക് പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കണമെന്നും ക്രൈംബ്രാഞ്ച് നിര്‍ദേശിക്കുന്നുണ്ട്.

NO COMMENTS