പിഎസ്‌സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

170

കൊച്ചി∙ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് 27ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ കോഴിക്കോട് ജില്ലയില്‍വെച്ച് നടക്കുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് ഗവ.ഗേള്‍സ് എച്ച്എസ്എസ് കൊയിലാണ്ടി സെന്റര്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച ഡി 131401 മുതല്‍ ഡി 131700 വരെ Jജിസ്റ്റര്‍ നമ്പര്‍ ഉള്ള ഉദ്യോഗാര്‍ഥികളെ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊയിലാണ്ടി എന്ന കേന്ദ്രത്തിലേക്കും ഗവ. ഗേള്‍സ് എച്ച്എസ്എസ് കൊയിലാണ്ടി സെന്റര്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച ഡി 131701 മുതല്‍ ഡി 131900 വരെ റജിസ്റ്റര്‍ നമ്പര്‍ ഉള്ള ഉദ്യോഗാര്‍ഥികളെ ഗവ. മാപ്പിള വിഎച്ച്എസ്എസ് കൊയിലാണ്ടി എന്ന കേന്ദ്രത്തിലേക്കും പരീക്ഷാ കേന്ദ്രം മാറ്റിയതായി പിഎസ്‌സി അറിയിച്ചു.

എന്നാല്‍ ഡി 100001 മുതല്‍ ഡി 100300 വരെയും ഡി 100301മുതല്‍ ഡി 100500 വരെയും റജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല. ഗവ. ഗേള്‍സ് എച്ച്എസ്എസ് കൊയിലാണ്ടി പരീക്ഷാ കേന്ദ്രത്തിൽ തന്നെ ഇവർ പരീക്ഷയ്ക്ക് ഹാജരാകണം.