പബ്ലിക്‌ സർവീസ് കമ്മീഷൻ ഇന്ന് നടത്തുന്ന പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുന്നതായി പരാതി

416

തിരുവനന്തപുരം : നെയ്യാറ്റിൻകര പെരുംമ്പഴുതൂർ സ്കൂൾ കേന്ദ്രമായി ലഭിച്ച കേരള സംസ്ഥാന ഹാൻഡ്ലൂം വിഭാഗത്തിൽപ്പെട്ട സെയിൽസ് ഗേളും സെയിൽസ് മേൻ എന്ന തസ്തികയിലേക്ക് പി.എസ്.സി.പരീക്ഷയെഴുതാനായി ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ എത്തിയപ്പോൾ ‘ഒന്നര മണി’ കഴിഞ്ഞിട്ടും സ്കൂളിൽ നിന്ന് പാസ് ലഭിച്ചില്ലെന്നും സ്കൂൾ ജീവനക്കാർ ആരും തന്നെ വന്നിട്ടില്ലെന്നും ക്ലാസ് റൂമുകൾ പൂട്ടി കിടന്നതായുമായാണ് പറയുന്നത്. പരീക്ഷയെഴുതാനെത്തിയ ഒരു വിദ്യാർഥി തന്റെ ഭർത്താവ് രാജ്കുമാറിനെ ഫോണിൽ വിളിച്ച് പറയുകയും രാജ്കുമാർ പി.എസ്.സി ജീവനക്കാരെ അറിയിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ പി.എസ്.സി. ജീവനക്കാർ ഇതേ സ്കൂളിൽ പരീക്ഷ നടത്താൻ നേരിട്ട് പോയിട്ടുണ്ടെന്നുമാണ് പറയുന്നത്.


NO COMMENTS