സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍,അവര്‍ മര്യാദയ്ക്കു (കോര്‍ട്ടിയസ്) പെരുമാറണം എന്ന വ്യവസ്ഥ കൂടി ചേര്‍ക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു

323

തിരുവനന്തപുരം• സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍, അവര്‍ മര്യാദയ്ക്കു (കോര്‍ട്ടിയസ്) പെരുമാറണം എന്ന വ്യവസ്ഥ കൂടി ചേര്‍ക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ വകുപ്പ് 93ജി ആയി ഇത്തരമൊരു വ്യവസ്ഥ കൂടി ചേര്‍ക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരാണു പിഎസ്സിക്ക് അയച്ചുകൊടുത്തത്. ഇന്നലെ ചേര്‍ന്ന പിഎസ്‍സി യോഗം ഇത് അംഗീകരിക്കുകയായിരുന്നു.