സുഭിക്ഷ കേരളം പദ്ധതി – രാവണേശ്വരം ഗവ.സ്‌കൂളിന്റ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കി.

111

കാസറകോട് : ഭക്ഷ്യസുരക്ഷക്ക് മുന്‍ഗണനയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളും പങ്കാളികളായി. സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി അംഗ ംപി.

നിര്‍മ്മല നല്‍കിയ രണ്ട് ഏക്കര്‍ തരിശ് ഭൂമിയില്‍ കര നെല്‍കൃഷിയുടെയും കപ്പകൃഷിയുടെയും വിത്തിട്ടാണ് സുഭിക്ഷ കേരളം പദ്ധിക്ക് തുടക്കം കുറിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് മെമ്പര്‍ കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ അജാനൂര്‍ കൃഷി ഓഫീസര്‍ പി.വി.ആര്‍ജ്ജിത നെല്‍വിത്തെറിഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് പഞ്ചായത്ത്‌വൈസ് പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത്, മെമ്പര്‍ ശകുന്തള പി.എ,എസ്.എം.സി ചെയര്‍മാന്‍ എം.കെ.രവീന്ദ്രന്‍, മദര്‍.പി.ടി.എ പ്രസിഡണ്ട് പത്മ പവിത്രന്‍, അജാനൂര്‍കൃഷി ഭവന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിയേഷ്, പി.ടി.എവൈസ്.പ്രസിഡണ്ട്,സുരേഷ് ബാബു തെക്കിനി, എക്‌സിക്യുട്ടീവ് അംഗം കെ.വി.കാമരാജന്‍, പി.ഗണേശന്‍, ജൈവ കര്‍ഷകന്‍ കെ.വി.രാഘവന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എ.തമ്പാന്‍, പാടശേഖര കമ്മിറ്റി കണ്‍വീനര്‍ ടി.ദാമോരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.മോഹനന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.ശശി നന്ദിയും പറഞ്ഞു

NO COMMENTS