തൃശൂർ – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

216

മലപ്പുറം ∙ തൃശൂർ – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് തുടങ്ങി. കഴി‍ഞ്ഞ ദിവസം ചങ്ങരംകുളം ചിയാനൂർപാടത്ത് കോളജ് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയ സ്വകാര്യബസ് ഇന്നും അമിതവേഗമാരോപിച്ച് നാട്ടുകാർ തടഞ്ഞതാണ് സംഘർഷത്തിനും പണിമുടക്കിനും കാരണമായത്.

ചങ്ങരംകുളത്ത് നാട്ടുകാർ തുടങ്ങിയ ജനകീയ പഞ്ചിങ് അനുസരിച്ച് അമിതേവഗത്തിലോടുന്ന ബസുകൾ തടഞ്ഞ് താക്കീത് ചെയ്തു വിടുന്നുണ്ട്. അതിന്റെ ഭാഗമായി തടഞ്ഞ ബസിലെ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ പണിമുടക്കുന്നതായി അറിയിക്കുകയായിരുന്നു. ബസ് ജീവനക്കാർ ചങ്ങരംകുളം ടൗണിൽ പ്രകടനം നടത്തി. നാട്ടുകാരും സ്ഥലത്തുണ്ട്.