സ്വകാര്യ ബസുടമകളുടെ സംഘടനകൾ അനിശ്ചിതകാല സമരത്തിലേക്ക് ; കൂടുതൽ സർവീസ് നടത്തുമെന്ന് കെ എസ് ർ ടി സി

65

തിരുവനന്തപുരം : സ്വകാര്യ ബസുടമകളുടെ സംഘടനകൾ 24 മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യ ത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തുമെന്നും നിലവിൽ എല്ലാ ബസുകളും സർവീസ് നടത്താൻ സിഎംഡി നിർദേശം നൽകി.

യൂണിറ്റ് അധികാരികൾ യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതിനും ദീർഘദൂര സർവീസുകൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർമാരെയും ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്നമുണ്ടായാൽ പൊലീസ്‌ സഹായം തേടാനും സിഎംഡി നിർദേശിച്ചു.യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിങ്‌ വിഭാ​ഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

എല്ലാ ജനറൽ വിഭാ​ഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വോഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാർക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാനും നിർദേശം നൽകി.

NO COMMENTS