ആലപ്പുഴയില്‍ സ്വകാര്യ ബസ് പണിമുടക്ക്

191

ആലപ്പുഴ• എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേത്യത്വത്തിലാണു പണിമുടക്ക്. ഇന്നലെ കലക്ടറേറ്റിനു മുന്നിലെ സ്റ്റോപ്പില്‍ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ല എന്നതിന്റെ പേരിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഇതിനിടെ തര്‍ക്കം സംഘര്‍ഷത്തില്‍ എത്തിയിരുന്നു.