യു​ദ്ധ​ത്തി​നി​ടെ ത​ള​രാ​നോ വീ​ഴാ​നോ പാ​ടി​ല്ലെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

119

ന്യൂ​ഡ​ല്‍​ഹി: യു​ദ്ധ​ത്തി​നി​ടെ ത​ള​രാ​നോ വീ​ഴാ​നോ പാ​ടി​ല്ലെ​ന്നും കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ 40-ാം വാ​ര്‍​ഷി​ക​ദി​നത്തോട് അ​നു​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖാ​വ​ര​ണം മ​റ്റു​ള്ള​വ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നും പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​ക​ണം. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍, പോ​ലീ​സു​കാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് ന​ല്‍​ക​ണം. പി​എം ഫ​ണ്ടി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഭാ​വ​ന ന​ല്‍​ണം. പൊ​തു ജ​ന​ങ്ങ​ളോ​ടും പി​എം ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭ്യ​ര്‍​ഥി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

തു​ണി​കൊ​ണ്ടു​ള്ള മു​ഖാ​വ​ര​ണം എ​ല്ലാ​വ​രും അ​ണി​യ​ണം. മു​ഖാ​വ​ര​ണ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. അ​ഞ്ച് നി​ര്‍​ദേ​ശ​ങ്ങ​ളും മോ​ദി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കാ​ന്‍ ഇ​ട​വ​ര​രു​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു യാ​ത്ര​യ്ക്കു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ റേ​ഷ​ന്‍ എ​ത്തി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ക്ക​ണം. ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

NO COMMENTS