ശബരിമലയിൽ പ്രധാനമന്ത്രിക്കും രാഷ്ട്രീയലക്ഷ്യം: മുല്ലപ്പള്ളി രാമചന്ദ്രൻ

163

ശബരിമലയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കാൻ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗമെന്നു കെപി സിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അബദ്ധങ്ങളും പച്ചക്കള്ളങ്ങളും അവാസ്തവങ്ങളും കുത്തിനിറച്ചതായിരുന്നു അദ്ദേഹത്തിന്റെ ശബരിമല സംബ ന്ധിച്ച നിരീക്ഷണങ്ങൾ. ശബരിമല വിഷയത്തിൽ ബിജെപി മലക്കംമറിഞ്ഞതുപോലെ ചെയ്യാൻ സർക്കസുകാർക്കു മാത്രമേ സാധിക്കൂ. ബിജെപിയുടെയും ആർഎസ്എസി ന്റെയും ദേശീയ നേതൃത്വം സ്ത്രീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്തു. സുബ്രഹ്മണ്യം സ്വാമിയെപ്പോലുള്ള നേതാക്കൾ അഭിനന്ദിച്ചു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ശബരിമലയെ രാഷ്ട്രീയനേട്ടത്തിനുള്ള സുവർണവ സരമായി കണ്ടു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നതെന്ന് മുല്ല പ്പള്ളി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാടിനെക്കുറിച്ച് പ്രധാനമന്ത്രി അജ്ഞത നടിക്കുകയാണ്. പത്തനംതിട്ടയിലും പാർലമെന്റിലും ഡൽഹിയിലും കോൺഗ്ര സിന് സ്ഥായിയായ ഒറ്റ നിലപാടേ ഉള്ളു. വിശ്വാസികളോടൊപ്പമാണ് അതെ ന്നും. എഐസിസി അധ്യക്ഷൻ തന്നെ ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചി ട്ടുണ്ട്. അഴിമതി, അക്രമം, വർഗീയത തുടങ്ങിയ കാര്യങ്ങളിൽ സിപിഎമ്മും ബിജെപിയും ഇരട്ടക്കുട്ടികളാണെന്നു മുല്ലപ്പള്ളി പറഞ്ഞു.

കർഷകർക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കിയ പ്രധാനമന്ത്രി, കേരളത്തിലെ കർഷകർക്കുവേണ്ടി എന്തു ചെയ്തു? കാർഷിക കടം എഴുതിത്തള്ളിയ കോൺഗ്രസ് സർക്കാരുകളെ ഇനിയെങ്കിലും പ്രധാനമന്ത്രി പാഠമാക്കണം. കേര ളത്തിന്റെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്ത രീതിയിൽ ബന്തും ഹർത്താലു കളും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന ബിജെപിയേയും സിപിഎ മ്മിനെയും അപലപിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. പുണ്യപൂ ങ്കാവനത്തെപോലും ഇവർ കലാപഭൂമിയാക്കിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

NO COMMENTS