ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പൊങ്കാല മഹോത്സവ സാംസ്‌കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു .

160

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു .രാത്രി 10.20 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടുകൂടി ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിച്ചു. രണ്ടു കാപ്പുകളാണ് കെട്ടിയത്. ഇതിലൊന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തിയുടെ കൈയിലുമാണ് കെട്ടുന്നത്. ഇതിന് മുന്നോടിയായി ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയായ തോറ്റം പാട്ട് അവതരിപ്പിച്ചു.ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒരുക്കങ്ങളെല്ലാം തന്നെ അവസാനഘട്ടത്തിലാണ്.ഓരോ ദിവസത്തെ അവതരണവും ക്ഷേത്രച്ചടങ്ങുകളുമായി ബന്ധപ്പെടുത്തിയാണ് നടത്തുന്നത്. ഇത്തരത്തില്‍ ദേവിയെ പാട്ടുപാടി കുടിയിരുത്തുന്ന ചടങ്ങാണ് ഇന്നലെ നടന്നത് . ഒപ്പം തന്നെ വിശേഷാല്‍ പൂജയും നടക്കുന്നു . ഇപ്പോള്‍ ദര്‍ശനത്തിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 20 നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുക.കുത്തിയോട്ട ബാലന്മാരുടെ വൃതം മറ്റന്നാള്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളും തുടരുകയാണ്.

NO COMMENTS