പ്രവാസി ക്ഷേമ പദ്ധതികൾ ഊർജിതമാക്കാൻ പി എം എഫ് ഗ്ലോബൽ കമ്മിറ്റി കൂടുതൽ പരിപാടികളുമായി മുന്നോട്ട്

281

പാരീസ് . പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പുതുതായി നിലവിൽ വന്ന ഗ്ലോബൽ കമ്മിറ്റി കൂടുതൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. ഒരു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ ചുമതല. കൂടുതൽ മികച്ച പ്രവർത്തനങ്ങളാണെങ്കിൽ ഒരു കൊല്ലത്തേക്ക് കൂടി നീട്ടി നൽകും. നിലവിൽ യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമാണ് പി എം എ ഫിന്റെ സാന്നിധ്യം ഉള്ളത്. പി എം എഫ് യൂണിറ്റുകൾ ഇല്ലാത്ത രാജ്യങ്ങളിൽ പുതിയ യൂണിറ്റുകൾ തുടങ്ങുക എന്നതിനാണ് ഏറ്റവുമാദ്യം പ്രാധാന്യം നൽകുക എന്ന് ഗ്ലോബൽ കമ്മിറ്റി പറഞ്ഞു . അതോടൊപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും മുൻപ് പ്രവാസികളായിരുന്നവരെയും ഇപ്പോൾ പ്രവാസികളായിട്ടുള്ളവരുടെ കുടുംബങ്ങളെയും ചേർത്ത് യൂണിറ്റുകൾ രൂപീകരിക്കുമെന്നും.
പ്രവാസികൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രവാസി ലീഗൽ സെൽ രൂപീകരിക്കുമെന്നും വിദഗ്ദ്ധരായ അഡ്വക്കേറ്റുമാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന സെൽ വഴി പ്രവാസികളുടെ വിവിധ നിയമ പരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും പറയുന്നു.

തിരുവനന്തപുരത്തു പി എം എഫ് കേന്ദ്ര ഓഫീസിൽ പ്രവാസി ഹെൽപ് ലൈനും ഹെൽപ് ഡെസ്‌ക്കും നിലവിൽ വരുമെന്നും
ഇതോടൊപ്പം, പ്രവാസി മലയാളി ഫെഡറേഷൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ പി എം എഫ് പ്രവർത്തകരെയും അംഗങ്ങളാക്കുമെന്നും മരണപ്പെടുകയോ ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയോ ചെയ്യുന്ന അംഗങ്ങൾക്ക് 3 ലക്ഷം മുതൽ 5 ലക്ഷം വരെ ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് ഇതെന്നും കൂടാതെ, പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാഭാസ സഹായം, വിവാഹ ധന സഹായം, പ്രായമായവർക്കുള്ള സഹായങ്ങൾ തുടങ്ങിയവയും നന്നാക്കുമെന്നും പ്രവാസി ഗ്ലോബൽ കമ്മിറ്റി അറിയിച്ചു .

NO COMMENTS