ജോസ് കെ മാണി വിഭാ​ഗത്തിന് പിന്തുണയുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് എം

59

കുവൈറ്റ്‌ : തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാന മാണ് കേരളാ കോണ്‍ഗ്രസ് എന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന് പിന്തുണയുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് എം. കുവൈറ്റ്.

സ്ഥാനമോഹികളായ ചിലര്‍ സ്വന്തം സ്വാര്‍ത്ഥതക്കുവേണ്ടി പാര്‍ട്ടിയെ ബലിയാടാക്കാന്‍ അനുവദിച്ചുകൂടായെന്നും കേരളാ കോണ്‍ഗ്രസിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി ചെയര്‍മാന്‍ ജോസ് കെ. മാണി കൈക്കൊണ്ട തീരുമാനം ഉചിതമായി.

വര്‍ധിത ഊര്‍ജ്ജത്തോടെ ഏകകണ്ഠമായി ജോസ് കെ. മാണിയോടൊപ്പം നിലകൊള്ളുമെന്നും പ്രസ്ഥാനത്തിന്റെ അന്തസു നിലനിര്‍ത്താന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എടുക്കുന്ന ഉറച്ച തീരുമാനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രസിഡന്റ് അഡ്വ. സുബിന്‍ അറക്കല്‍, സെക്രട്ടറി ജോബിന്‍സ് ജോണ്‍, ട്രെഷറര്‍ സുനില്‍ തൊടുക എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കെഎം മാണി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും ശിരസാവഹിച്ചു അജയ്യരായി നിലകൊള്ളുമെന്നു പ്രവാസി കേരളാ കോണ്‍ഗ്രസ് എം. കുവൈറ്റ്‌ വിലയിരുത്തി.

NO COMMENTS